ആദ്യമേ പറയട്ടെ,നടുക്കടലില്‍ പോയി സ്രാവും തിമിംഗലവും പിടിക്കുന്നProfessionalക്കാര്‍ക്കുള്ളതല്ല ഇത്.മറിച്ചു,ഞെരിയാണിക്കു താഴെ ഓളം വെട്ടുന്ന കുളത്തില്‍ പരലിനെയും മുഷിയെയും പിടിക്കാന്‍ പഠിക്കുന്ന തുടക്കക്കാര്‍ക്കാണ്.സോഷ്യല്‍ നെറ്റുവര്‍ക്കുകളിലെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടു ഫോട്ടോഗ്രഫിക്കു അഡിക്റ്റാകുന്ന പലരെയും കുഴക്കുന്ന ഒരു ചോദ്യമുണ്ട്.ഏതു ക്യാമറ വാങ്ങും?സൈറ്റുകളില്‍ പരതുകയാണെങ്കില്‍ തിരിച്ചു ഇറങ്ങി വരാനുള്ള വഴി കാണില്ല.ചിലരുടെ പക്കല്‍ കാശുണ്ടാവും.എന്നാല്‍ ഏതു സെലക്ട് ചെയ്യണമെന്നറിയില്ല.DSLRറും Bridge Cameraയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ പലരും വിലക്കുറവു നോക്കി ഗുണമേന്മ (ചിത്രത്തിന്‍റെ കാര്യത്തില്‍) കുറഞ്ഞ Bridge Camera തെരഞ്ഞെടുക്കുന്നു.ഇതിനൊരു പരിഹാരമാണു കാനോണിന്റെ EOS 1100D.ഒരു പക്ഷെ അവരുടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന എന്‍ട്രി ലെവല്‍ DSLR.ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഉള്ള ക്യാമറയാണിത്.വളരെ വേഗത്തില്‍ ഫോക്കസ് സാധ്യമാക്കുന്നതാണ് ഫോക്കസ്മോട്ടോറിന്റെ ധര്‍മ്മം.Start up delayയും Shutter delayയും ഒരു പ്രൊഫഷണല്‍ ക്യാമറയോടു കിടപിടിക്കുന്നതാണ്Start up delay.-ഓഫിലിരിക്കുന്ന ക്യാമറ ഓണ്‍ ചെയ്തു ആദ്യഫോട്ടോക്കു തയ്യാറാകാന്‍ എടുക്കുന്ന സമയം.Shutter delay-മൊബൈലിലും ക്യാമറയിലും ഫോട്ടോയെടുക്കുന്നവര്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും LCDയിലൂടെ കാണുന്ന രംഗം കമ്പോസ് ചെയ്തു ഫോട്ടോയാക്കി മാറ്റാന്‍ ഷട്ടര്‍ ബട്ടന്‍ അമര്‍ത്തുമ്പോള്‍ ക്യാമറ ഫോട്ടോയെടുക്കില്ല.പകരം ചിത്രം LCDയിലൂടെ കാണിച്ചു ഫോട്ടോയെടുക്കാന്‍ പ്രോസ്സസ്സറിനു നിര്‍ദേശം നല്‍കുമ്പോഴേക്കും ചിലപ്പോ ഒരൊന്നൊന്നര സെക്കന്ഡ് കഴിഞ്ഞിരിക്കും. ബസ്സിന്‍റെ മുന്‍ഭാഗം എടുക്കാന്‍ തുനിഞ്ഞാല്‍ മൂട് ആയിരിക്കും കിട്ടുക.ഫലമോ?ഫോട്ടോയെടുക്കാനുള്ള നമ്മുടെ മൂഡ് പോകും.എന്നാല്‍DSLRകളില്‍ ഈ പ്രശ്നം ഉദിക്കുന്നില്ല.ബട്ടന്‍ അമര്‍ത്തുന്ന മാത്രയില്‍ തന്നെ ചിത്രം സെന്സരില്‍ പതിഞ്ഞിരിക്കും.വേറൊന്നു ബാറ്ററി ലൈഫ് ആണ്.ഒരു റീചാര്‍ജില്‍ തന്നെ 650-700 ഫോട്ടോസ് എടുക്കാനാവും.Panorama.GPS,3D,Multiple exposure,Touch screen ഇതൊന്നും ഇതിലില്ല.ഓര്‍ക്കുക ഇതൊന്നും ഒരു ചിത്രത്തെ മികച്ചതാകാന്‍ ഉതകുന്നില്ല.ഈ പറഞ്ഞതിനേക്കാള്‍ എല്ലാം മുകളിലായി എനിക്കു തോന്നിയ പ്രത്യകത ഇതിന്‍റെ പിക്സല്‍ വലിപ്പത്തിലാണ്.ഇതൊരു ഗഹനമായ വിഷയമാണതിനാല്‍ ചുരുക്കിപ്പറയാം.APS-C ഫോര്‍മാറ്റിലുള്ള ഇതിലെ സെന്സരില്‍ 26.8µm² മൈക്രോ മീറ്റര്‍ വലിപ്പമുള്ള 12 ദശലക്ഷം പിക്സലുകള്‍ വിശാലമായി പാകിയിരിക്കുന്നു.എന്നാല്‍ ഇതേ സെന്സരില്‍ പിക്സെല്‍ കൌണ്ട് കൂട്ടുമ്പോള്‍ (ഉദാ;16 Mega pixel ,18 Mega pixel)പിക്സല്‍ വലിപ്പം കുറക്കേണ്ടി വരികയും(EOS 70D 20 Mega pixel - Pixel size-16.9 µm², EOS650D 18 MP - 18.5µm²).തന്മൂലം ഉയര്‍ന്ന ISOയില്‍ എടുക്കുന്ന ചിത്രങ്ങള്‍ നോയിസിയായി മാറുകയും ചെയ്യുന്നു.പിക്സല്‍ കൌണ്ട് കൂടിയാല്‍ എടുക്കുന്ന ചിത്രവും കൂടുതല്‍ ക്ലാരിറ്റിയുള്ളതാവുമെന്നു തോന്നിപ്പിക്കുന്നതു ക്യാമറാ കമ്പനികളുടെ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ്.അങ്ങനെയെങ്കില്‍ Nokiaയുടെ 41 MPഉള്ള Lumia 1020ക്യാമറാഫോണില്‍ എടുക്കുന്ന ചിത്രങ്ങള്‍ 2 ലക്ഷത്തിലേറെ വിലയുള്ള കാനോണിന്റെ 24 Mega pixel EOS 5D Mark IIIയിലേക്കാള്‍ ഡീറ്റെയില്‍സ് ഉള്ളതായിരിക്കണമല്ലോ.പൊതുവേ Nikon Entry level DSLRറുകളുമാറി താരതമ്യം ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പരാതിയുമാണ്ISO കൂട്ടുമ്പോള്‍ കാനോന്‍ ചിത്രങ്ങള്‍ വളരെ നോയിസിയാവുന്നു എന്നത്.എന്നാല്‍ EOD 1100Dല്‍ ധൈര്യസമേതം നിങ്ങള്‍ക്കു ISO കൂട്ടി ചിത്രങ്ങളെടുക്കാം.സംശയനിവാരണത്തിനായി ISO 1600ല്‍ എടുത്ത ഇതിന്‍റെ ഒറിജിനല്‍ ചിത്രം പരിശോധിക്കൂ... ഇവിടെ ക്ലിക്കൂ...
Friday, 18 July 2014
Canon EOS 1100D - എന്‍ട്രി ലെവല്‍ ക്യാമറകളിലെ പുലി

Subscribe to:
Post Comments (Atom)
No comments:
Post a Comment